Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയും

30 OCTOBER 2017 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

തുടര്‍ച്ചയായി രണ്ടുമാസം റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയാന്‍ ഭക്ഷ്യവകുപ്പില്‍ ആലോചന. വിഹിതം തടയുമെങ്കിലും ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല. സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കാനാണ് ആലോചന. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഉടനിറങ്ങും. റേഷന്‍വിഹിതം നിശ്ചിതകാലയളവിലേക്ക് ആവശ്യമില്ലാത്തവര്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ആ കാലയളവുവരെ റേഷന്‍ തടഞ്ഞുവെയ്ക്കുകയും തുടര്‍ന്ന് അവര്‍ക്ക് പുനഃസ്ഥാപിച്ചുനല്‍കുകയും ചെയ്യും. സിവില്‍ സപ്ലൈസിനെ അറിയിക്കാതെ മുടക്കംവരുത്തുന്നവരുടെ റേഷന്‍വിഹിതമാണ് തടയുന്നത്.

സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളില്‍ 1.55 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായാണ് നല്‍കുന്നത്. 1.21 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയോടെ ധാന്യം നല്‍കുന്നു. ശേഷിക്കുന്നവര്‍ക്ക് 8.90 രൂപ നിരക്കിലാണ് അരി നല്‍കുന്നത്. അന്ത്യോദയ (മഞ്ഞ) കാര്‍ഡില്‍ ഉള്‍പ്പെട്ട 64,000 കുടുംബങ്ങള്‍ക്ക് കാര്‍ഡൊന്നിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായാണ് നല്‍കുന്നത്. ഇത് വാങ്ങാത്തവരുടെ വിഹിതം മുന്‍ഗണനാ വിഭാഗത്തില്‍ ഒന്നാമത് നില്‍ക്കുന്ന കാര്‍ഡുടമയ്ക്ക് നല്‍കും.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്(പിങ്ക് കാര്‍ഡ്) കാര്‍ഡിലെ ആളൊന്നിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കും. ഈ വിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കിയാല്‍ തൊട്ടടുത്ത് പട്ടികയില്‍ മുന്നിലുള്ള മുന്‍ഗണനേതര സബ്‌സിഡി(നീല) വിഭാഗത്തിന് നല്‍കും. ഈ വിഭാഗത്തില്‍ വാങ്ങാത്തവരുടെ റേഷന്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കും.

പൊതുവിഭാഗത്തിലും വാങ്ങാത്തവരുടെ റേഷന്‍ സ്‌കൂള്‍, ആസ്പത്രി, ജയില്‍ എന്നിവര്‍ക്ക് നല്‍കും. മാസം 1.18 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇതില്‍ 46 ശതമാനം ധാന്യവും സൗജന്യമായി നല്‍കുന്നതാണ്. ശേഷിക്കുന്നതിനുമാത്രമാണ് പണം ഈടാക്കുന്നത്.

ഭക്ഷ്യഭദ്രതാ നിയമപ്രകാരം പട്ടിക തയ്യാറാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തി റേഷന്‍ധാന്യം നല്‍കുന്നത്. എന്നാല്‍, പട്ടികയിലുള്ള ഒട്ടേറെപ്പേര്‍ റേഷന്‍ വാങ്ങുന്നില്ല. അര്‍ഹതപ്പെട്ട പലരും പുറത്തുനില്‍ക്കുമ്പോഴാണിത്. അതത് മാസം ലഭിക്കുന്ന റേഷന്‍ മൊത്തത്തില്‍ ചെലവായാല്‍ മാത്രമേ സംസ്ഥാനത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം കേന്ദ്രത്തോട് ആവശ്യപ്പെടാനാകൂ. മുന്‍ഗണനപ്പട്ടികയില്‍പ്പെട്ടവര്‍ റേഷന്‍ധാന്യം വാങ്ങാതിരുന്നാല്‍ ഭാവിയില്‍ സംസ്ഥാനത്തിനു ലഭിക്കുന്ന കേന്ദ്രവിഹിതത്തില്‍ കുറവ് വന്നേക്കും.
ഇപോസ് യന്ത്രം സ്ഥാപിക്കുന്നതോടെ യഥാര്‍ഥ കാര്‍ഡുടമയ്ക്കുമാത്രമേ ധാന്യം വാങ്ങാനാകൂ. ഇപ്പോള്‍ റേഷന്‍ വാങ്ങാത്ത പലരുടെയും ധാന്യം കടക്കാര്‍തന്നെ മറിച്ചു വില്‍ക്കുകയാണ്. യന്ത്രം സ്ഥാപിച്ചാല്‍ മറിച്ചുവില്‍പ്പന നിലയ്ക്കും. ഇതോടെ സംസ്ഥാനത്തിന്റെ റേഷന്‍ ഉപഭോഗം കുറയുന്നതായി കണക്കുകള്‍ കാണിക്കും. ഇത് കണക്കിലെടുത്താണ് പുതിയ നീക്കം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (14 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends