ടെക്നോപാർക്ക് ജീവനക്കാർ സഞ്ചരിച്ച വാഹനം പൊന്മുടിയിൽ കൊക്കയിലേക്ക് മറിഞ്ഞു

ടെക്നോപാർക്കിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന വാഹനം പൊന്മുടിയിലെ കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കഴക്കൂട്ടം സ്വദേശികളായ വിനീത്, ലിജിൻ, ഭരത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ടെക്നോപാർക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായ ഇവർ പൊന്മുടിയിലെത്തി തിരിച്ചുവരും വഴി നാലാമത്തെ വളവിലാണ് അപകടത്തിൽ പെട്ടത്.
https://www.facebook.com/Malayalivartha
























