വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ മുന്‍നിര താരങ്ങളും; അമല പോളിന് പിന്നാലെ ഫഹദും കുടുങ്ങി

വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടൻ ഫഹദ് ഫാസിലും. 14 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഫഹദ് നടത്തിയിരിക്കുന്നത്. ഫഹദിന്റെ 70 ലക്ഷത്തിന്റെ ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത് വ്യാജവിലാസത്തിലാണെന്നാണ് കണ്ടെത്തൽ. രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത് ലോസ്‌പേട്ടിലുള്ള വീടിന്റെ മുകളിലുള്ള നിലയിലെ വിലാസത്തിലാണ്. ഫഹദ് ഫാസിൽ ആരാണെന്ന്പ്പോലും അറിയില്ലെന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്.
നടി അമലാപോളിന്റെ നികുതിവെട്ടിപ്പിന് പിന്നാലെയാണ് ഫഹദിന്റെ നികുതി വെട്ടിപ്പ്. അമല പോള്‍ സര്‍ക്കാരിനെ വെട്ടിച്ചത് 20 ലക്ഷം രൂപയാണ് വെട്ടിച്ചത്. നടി ഉപയോഗിക്കുന്ന മെഴ്സിഡസ് ബെൻസ് കാർ പോണ്ടിച്ചേരിയിലാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയിൽ ഒരു എൻജിനീയറിംഗ് വിദ്യാർഥിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഈ വിദ്യാർത്ഥിക്ക് അമല പോളിനെ നേരിട്ട് അറിയില്ല.
പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്.


https://www.facebook.com/Malayalivartha
























