ചവറയില്‍ പഴയ ഇരുമ്പുപാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്

കൊല്ലം ചവറയില്‍ പഴയ ഇരുമ്പുപാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശി ശ്യാമളാദേവിയാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കൊല്ലം ജില്ലാ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്. ചവറ കെഎംഎംഎല്ലിന് സമീപം കായലിന് കുറുകെ നിന്നിരുന്ന കാലങ്ങള്‍ പഴക്കമുള്ള ഇരുമ്പുപാലം തകര്‍ന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് 20 ഓളം പേരാണ് പാലത്തിലുണ്ടായിരുന്നത്. ഇവരെല്ലാം കായലില്‍ വീണു. നല്ല ആഴമുള്ള ഭാഗമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരാണ് വെള്ളത്തില്‍ വീണവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്യാമളാദേവി ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരിച്ചു.
പഴയ ഇരുമ്പുപാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അധികൃതരുടെ കനത്ത അനാസ്ഥയാണ് ഇത്തരമൊരു ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാലത്തിനടിയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha
























