സ്കൂളിലേയ്ക്കെന്ന് പറഞ്ഞിറങ്ങുന്ന വിദ്യാർത്ഥിനികൾ പോകുന്നത് പൂവാലന്മാരോടൊപ്പം കറങ്ങാൻ; പരാതിയുമായി നാട്ടുകാർ

വീട്ടിൽ നിന്നും ധരിച്ച് സ്കൂളിലേക്കെന്ന് പോകുന്ന പെൺകുട്ടികൾ ശരിക്കും സ്കൂളിൽ തന്നെ പോകുന്നുണ്ടോ ?? ഇങ്ങനെ ചിന്തിപ്പിക്കുന്ന ഒരു വാർത്തയാണ് തലയോലപ്പറമ്പിൽ നടക്കുന്നത് .യൂണിഫോം ധരിച്ചെത്തുന്ന വിദ്യാർഥിനികൾ തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിലെ ബാത്ത്റൂമിൽ കയറിവസ്ത്രം മാറി പൂവാലൻമാരുടെ ബൈക്കിൽ കയറി കറങ്ങി നടക്കുന്നത് പതിവാകുന്നു എന്ന ഞെട്ടിക്കുന്ന സംഭവമാണ് പരാതിയായി ഉയർന്നിരിക്കുന്നത് .
രാവിലെ യൂണിഫോം മാറി പോകുന്ന വിദ്യാർഥിനികൾ വൈകുന്നേരം നാലോടെ തിരിച്ചെത്തി വീണ്ടും സ്കൂൾ യൂണിഫോം ധരിച്ചുമടങ്ങും. ഇത്തരത്തിൽ വിദ്യാർഥിനികൾ പോകുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാരിൽ ചിലർ തലയോലപ്പറമ്പ് പോലീസിനെ വിവരമറിയിച്ചെങ്കിലും കാര്യമായ ഫലമില്ലന്ന ആരോപണമുണ്ട്.
മോഹന വാഗ്ദാനങ്ങൾ നൽകി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ബൈക്കിൽ കയറ്റി കൂട്ടിക്കൊണ്ടുപോകുന്ന പൂവാലൻമാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂൾ സമയങ്ങളിൽ ബസ് സ്റ്റാൻഡിൽ വർധിച്ചുവരുന്ന പൂവാലശല്യം നിയന്ത്രിക്കാൻ ഇവിടെ പോലീസുകാരെ ഡ്യൂട്ടിക്കിടണമെന്ന ആവശ്യവും ശക്തമാണ്.
https://www.facebook.com/Malayalivartha























