ഇരുമ്പ് പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

ചവറയില്‍ പഴയ ഇരുമ്പ്പാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. തകര്‍ന്നു വീണ പാലം വൈകിട്ട് ഉയര്‍ത്തിയപ്പോഴാണ് രണ്ട് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, ആഞ്ജലീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ചവറ സ്വദേശി ശ്യാമളാ ദേവിയുടെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചവറ കെ.എം.എം.എല്ലിന് സമീപം കായലിന് കുറുകെ ഉണ്ടായിരുന്ന ഇരുമ്ബുപാലം രാവിലെ 11.30 തോടെയാണ് തകര്‍ന്നു വീണത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























