ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടിലാണ് പ്രോസിക്യുഷന്‍. 12 പേജ് ഉള്ള റിപ്പോര്‍ട്ടും ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. നിലവില്‍ കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.
https://www.facebook.com/Malayalivartha























