ഫേസ്ബുക്ക് പ്രണയം... 17 കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

ഫേസ്ബുക്ക് പ്രണയം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് കാമുകനെത്തേടി വീട് വിട്ട 17കാരിയായ പെണ്‍കുട്ടി രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്ന് പറയാം.കോഴിക്കോട്ടുകാരിയാണ് കണ്ണൂരുകാരനുമായുള്ള ബന്ധം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് കാമുകനെ തേടി പുറപ്പെട്ടത്.
കാമുകന്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ കാമുകന്‍ ഗള്‍ഫിലാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ധര്‍മ്മസങ്കടത്തിലായി. തിരികെ വീട്ടിലേക്കും മടങ്ങാനാവില്ലെന്ന് തോന്നിയ പെണ്‍കുട്ടി ബംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കുട്ടി കണ്ണപുരം സ്വദേശിനി ബി.റംസീനയുടെ മുന്നില്‍ എത്തിയതാണ് രക്ഷയായത്. റംസീനയോട് അവള്‍ ബംഗളൂരുവിലേക്ക് പോകാനുള്ള വഴി ചോദിച്ചപ്പോള്‍ പന്തികേടു തോന്നി മയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
കുട്ടി വീടുവിട്ടിറങ്ങിയതാണെന്ന് അറിഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറല്ലെന്ന് അറിഞ്ഞതോടെ കുട്ടിയെ റംസീന തന്ത്രപൂര്‍വം കണ്ണപുരം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് പോലീസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ബന്ധുക്കളെത്തി രാത്രി 11 മണിയോടെ കുട്ടിയെയുംകൂട്ടി മടങ്ങുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























