കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരേ ചെന്നിത്തലയുടെ 'പടയൊരുക്ക'ത്തിന് ഇന്ന് തുടക്കം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' സംസ്ഥാന ജാഥ ഇന്ന് തുടങ്ങും.
വൈകുന്നേരം നാലിന് ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ പതാക കൈമാറി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.പി. വീരേന്ദ്രകുമാർ, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കും. വി.ഡി. സതീശൻ , വി.കെ. ഇബ്രാഹിംകുഞ്ഞ് , എം.കെ. മുനീർ , കെ.പി. മോഹനൻ, ബെന്നി ബെഹനാൻ, ഷിബു ബേബിജോണ്‍, ഷാനിമോൾ ഉസ്മാൻ, ജോണി നെല്ലൂർ, സി.പി. ജോണ്‍, റാം മോഹൻ തുടങ്ങിയവരാണ് ജാഥാംഗങ്ങൾ.
https://www.facebook.com/Malayalivartha
























