വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം തുടങ്ങി

വ്യാപാരി- വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പു സമരം ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചുവരെയാണു സമരം. ഹോട്ടലുകൾ അടക്കമുള്ള കടകൾ പ്രവർത്തിക്കില്ല. ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ പാടില്ലെന്ന നിർദേശമുണ്ട്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരേയാണു സമരം നടത്തുന്നത്. കേരളപ്പിറവി ദിനമായതുക്കൊണ്ടാണ് കടയടപ്പുസമരം 11 മണിക്കൂറായി കുറച്ചത്. ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്ടി നികുതി സമ്പ്രദായം അടിയന്തരമായി പിൻവലിക്കുക, വാടക- കുടിയാൻ നിയമം പാസാക്കുക, റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
https://www.facebook.com/Malayalivartha
























