മലയാളികള്‍ നല്ലവരാണ് പക്ഷേ ഒരു പ്രശ്‌നമുണ്ട്, രണ്ട് വ്യക്തികള്‍ തമ്മിലൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ മൂന്നാമതൊരാള്‍ കേട്ടറിഞ്ഞ കാര്യങ്ങള്‍ വിശ്വാസിക്കുന്നവരാണ് മലയാളികളെന്ന് ഋഷിരാജ് സിങ്

മലയാളികളെ കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് വരാറുള്ളത്. ചിലര്‍ നല്ല രീതിയില്‍ പറയുന്നു മറ്റ് ചിലര്‍ മോശമായും പറയുന്നു.എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന് മലയാളികളെ കുറിച്ചുള്ള അഭിപ്രായം എന്താണെന്നോ. ഇന്ത്യയില്‍ എല്ലായിടത്തും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ട്.
പക്ഷേ, ഇപ്പോഴും ചെയ്യുന്ന ജോലിയെ പ്രശംസിച്ചു രണ്ട് വാക്ക് പറയുന്ന ശീലം മലയാളികള്‍ക്ക് മാത്രമേയുള്ളൂ.പലരും ഷേക്ക് ഹാന്‍ഡ് നല്‍കി നന്നായി എന്നും പറയുമ്പോള്‍ ഒരു ഉദ്യോഗസ്ഥന് കിട്ടുന്ന ഊര്‍ജം എത്രത്തോളം വലുതാണെന്നറിയാമോ.അത് നല്ല ശീലമാണ്.മലയാളികളുടെ ആ സ്വഭാവത്തെ പ്രശംസിക്കുന്നുവെന്ന് ഋഷിരാജ് സിങ്ങ്.എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ മൂന്നാമതൊരാള്‍ കേട്ടറിഞ്ഞ കാര്യങ്ങള്‍ വിശ്വാസിക്കുന്നവരാണ് പലരും.
ഒരിക്കലും ആദ്യത്തെ രണ്ട് വ്യക്തികളോട് കാര്യമെന്തെന്ന് ചോദിക്കാന്‍ ആരും തയ്യാറാകാറില്ലെന്ന് ഋഷിരാജ് സിംഗ് പറയുന്നു. മലയാളികളുടെ ഈ സ്വഭാവം മാറ്റണമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha
























