കെ.എസ്.ആര്‍.ടി.സിയുടെ പത്ത് വാടക സ്‌കാനിയകള്‍ ഇന്ന് നിരത്തിലിറങ്ങും

കെ.എസ്.ആര്‍.ടി.സിയുടെ പത്ത് വാടക സ്‌കാനിയകള്‍ ബുധനാഴ്ച നിരത്തിലിറങ്ങും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും.സി.എം.ഡി എ. ഹേമചന്ദ്രനും സംബന്ധിക്കും. വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വിസുകള്‍ക്കായാണ് പത്ത് സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഓടുക.
ഒരു സ്‌പെയര്‍ ബസും കരാറുകാരന്‍ നല്‍കും.കണ്ടക്ടറും ബസിന്റെ ഇന്ധനചെലവും കെ.എസ്.ആര്‍.ടി.സി വഹിക്കും. ബംഗളൂരു, ചെന്നൈ, മംഗളൂരു, മണിപ്പാല്‍, സേലം, മധുര റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ വാടക സ്‌കാനിയകള്‍ ഓടുക.
https://www.facebook.com/Malayalivartha
























