ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ എരഞ്ഞിമാവില്‍ നടന്നുവരുന്ന സമരത്തിനിടെ സംഘര്‍ഷം, സമരപ്പന്തല്‍ പോലീസ് പൊളിച്ചു മാറ്റി

കോഴിക്കോട് എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പദ്ധതി പ്രദേശത്തെ വീടുകളില്‍ കയറി വാഹനങ്ങള്‍ തകര്‍ക്കുകയും സ്ത്രീകളെയും കുട്ടികളേയും മര്‍ദ്ദിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ജെ.സി.ബിയും ജനറേറ്ററുമുള്‍പ്പടെയുള്ളവ പൊലീസ് നശിപ്പിച്ചതായി ആരോപണമുണ്ട്.
നാട്ടുകാരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞുപോകാത്തതിനാല്‍ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഗെയില്‍ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

https://www.facebook.com/Malayalivartha
























