ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതി മൂന്നു മക്കളെയുമായി കാമുകനൊപ്പം നാടുവിട്ടു, കൊച്ചിയിലെ ലോഡ്ജില്‍ നിന്നു പിടികൂടി

ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി ഗള്‍ഫിലെ പൊരിവെയിലത്ത് കഷ്ടപ്പെടുന്ന ഭര്‍ത്താവിനെ ഭാര്യ വഞ്ചിച്ചു. വാട്‌സ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച യുവാവിനോടൊപ്പമാണ് യുവതി മൂന്ന് മക്കളോടൊപ്പം നാടുവിട്ടത്. അവസാനം ലോഡ്ജില്‍ വച്ച് ഇവരെ പിടികൂടി.
കേസില്‍ കാസര്‍കോട് തുരുത്തി ചെറുവത്തൂര്‍ കോട്ടക്കാല്‍ മൂലയില്‍ മുത്തലിബിനെ (34) കരുവാരക്കുണ്ട് പോലീസ് പിടികൂടിയത്. വീട്ടമ്മയെ താക്കീത് ചെയ്ത് ബന്ധുക്കള്‍ക്കൊപ്പം അയച്ചു.
ഒരാഴ്ചമുമ്പാണ് യുവതിയും മൂന്നു കുട്ടികളും യുവാവിന്റെ കൂടെ പോയത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് എസ്.ഐ. പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ ലോഡ്ജില്‍വെച്ച് മുത്തലിബിനെയും യുവതിയേയും കണ്ടെത്തുകയായിരുന്നു.
വാട്‌സ് ആപ്പിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിക്കുകയാണ് യുവാവിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സംഭാഷണം മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്യുകയും സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് വശീകരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























