Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തിരുവില്ല കെ ജി എ എലൈറ്റ് കോണ്ടിനെന്റല്‍ ഹോട്ടലില്‍ നിന്നു ബിരിയാണി കഴിച്ച യുവാവിന് ഉണ്ടായത് ഞെട്ടിപ്പിക്കുന്ന ദുരനുഭവം

01 NOVEMBER 2017 02:56 PM IST
മലയാളി വാര്‍ത്ത

തിരുവില്ല കെ ജി എ എലൈറ്റ് കോണ്ടിനെന്റല്‍ ഹോട്ടലില്‍ നിന്നു ബിരിയാണി കഴിച്ച യുവാവിന് ഉണ്ടായത് ഞെട്ടിപ്പിക്കുന്ന ദുരനുഭവം. ബിരിയാണിയില്‍ നിന്നു ബിയര്‍കുപ്പിയുടെ ചില്ലു തൊണ്ടായില്‍ തറച്ചതായി യുവാവിന്റെ വെളിപ്പെടുത്തല്‍. ഷൈലേഷ് ഉമ്മന്‍ കുളത്തുങ്കല്‍ എന്ന യുവാവാണു ഫേസ്ബുക്കിലൂടെ തന്റെ ദുരനുഭവം തുറന്നു പറഞ്ഞത്.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ എന്തൊ കുടുങ്ങിയതായി അനുഭവപ്പെട്ടു. ഇതു മൂലം ഛര്‍ദ്ദിച്ചപ്പോള്‍ രക്തവും കുപ്പിച്ചില്ലുമായിരുന്നു പുറത്തു വന്നത്.

യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഞാൻ ഇവിടെ പ്രതിപാദിക്കുവാൻ പോകുന്ന വിഷയം എനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു ദുരനുഭമാണ്. വീണ്ടും മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാനും ഇത്തരം കപട നാണയങ്ങളെ തുറന്നു കാട്ടുവാനും ഇത് എഴുതുന്നത്. 11 ഒക്ടോബർ 2017 ഞാനും കുടുംബവും ഹോട്ടൽ കെ.ജി.എ എലൈറ്റ് കോണ്ടിനെറ്റൽ തിരുവല്ല ഉച്ചഭക്ഷണത്തിന് കയറുകയും, കൂടെയുള്ളവർ മിൽസും ഞാൻ ഒരു ബിരിയാണിക്ക് ഓർഡർ ചെയ്യുകയും ചെയ്തു.

ബിരിയാണി ഞാൻ കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തൊണ്ടയിൽ എന്തോ കുടുങ്ങിയതായി എനിക്കു സംശയം തോന്നുകയും വേഗത്തിൽ ഞാൻ ഛർദ്ദിക്കുകയും ചെയ്തു. ശർദ്ദിന്റെ കൂട്ടത്തിൽ ബ്ലഡ് കണ്ടപ്പോൾ എനിക്ക് ഭയം അനുഭവപ്പെടുകയും ഞാൻ അത് ശ്രദ്ധിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ കഴിച്ച ആഹാരം സാധനത്തിന്റെ കൂട് ഒരു വലിയ കഷണം ബിയർ ബോട്ടിൽ കുപ്പിച്ചില്ലും ഉണ്ടായിരുന്നുവെന്ന്.

സമചിത്തത വീണ്ടെടുത്ത് ഞാൻ ഈ കാര്യം ഹോട്ടൽ അധികാരികളുമായി സംസാരിക്കുകയും ഞാൻ പണം കൊടുത്തു മേടിച്ച ആഹാരത്തിൽ മരണം വരെ സംഭവിക്കാവുന്ന ഒരു അനാസ്ഥ ഹോട്ടൽ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എന്ന് അവരെ വിനയപൂർവ്വം അറിയിക്കുകയും ചെയ്തു .പ്രശ്നം ഒതുക്കി തീർക്കുവാൻ അവർ പല വാഗ്ദാനങ്ങളും തന്നു. പക്ഷേ ഒരു ഉപഭോക്താവ് എന്ന നിലയിൽ എനിക്ക് ലഭിക്കേണ്ട ന്യായമായ നീതി അവിടെ നിഷേധിക്കപ്പെട്ടു .

ഒരു 4 സ്റ്റാർ ഹോട്ടൽ ആണ് അത് എന്ന് വിസ്മരിച്ചുകൂടാ.. കാരണം അതിൽ ഏറ്റവും പ്രധാനമായി ഹോട്ടൽ അധികാരികൾ പറഞ്ഞു ഒരു വാചകമാണ് .. ഹോട്ടൽ ഫീൽഡ് ഒക്കെ ആകുമ്പോൾ ഇതൊക്കെ പതിവാണ്.. ഇതാണ് എന്നെ ഇത്തരത്തിലുള്ളൊരു കുറിപ്പ് എഴുതുവാൻ പ്രേരിപ്പിച്ച ഘടകം. കഴിച്ച ആഹാരത്തിന്റെ പണം നൽകിയ ശേഷം വയറിന് അസ്വസ്ഥതയും ഉണ്ടായ ഞാൻ ആശുപത്രിയിൽ പോവുകയും ഡോക്ടർ പറഞ്ഞത് അനുസരിച്ച് രണ്ടു മണിക്കൂർ നിരീക്ഷണത്തിലും ആയിരുന്നു. മറ്റ് കുപ്പിച്ചില്ല്ന്റെ അംശം ഉദരത്തിൽ ഉണ്ടായിരിക്കാം എന്ന ആശങ്കയിൽ ഡോക്ടർ എനിക്ക് പരിശോധനയ്ക്ക് ഉള്ള മരുന്ന് തന്ന് കൂടുതൽ ബുദ്ധിമുട്ടുകൾ വല്ലതുമുണ്ടെങ്കിൽ തീർച്ചയായും വന്നു കാണണം എന്ന് പറഞ്ഞു .

എനിക്ക് ഉണ്ടായ ഈ ദുരവസ്ഥ നിങ്ങൾക്ക് ആർക്കും ഉണ്ടാകാതിരിക്കാനും ഇനിയുമൊരു ഹോട്ടൽ അധികാരികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വഞ്ചനയും ,അഹന്തയും കാണിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്. ആ കുപ്പിച്ചില്ല് അബദ്ധവശാൽ വിഴുങ്ങി ഇരുന്നെങ്കിൽ ചിലപ്പോൾ എന്റെ ജീവൻ വരെ നഷ്ടപ്പെട്ടു എന്നു വരാം .

ഞാൻ ഈ വിഷയം ബന്ധപ്പെട്ട് സർക്കാർ അധികാരികളിൽ അറിയിക്കുകയും അവർ ന്യായമായ നടപടിയെടുക്കുകയും ചെയ്യും എന്നു വിശ്വസിക്കുന്നു .എന്റെ മൊബൈൽ നമ്പർ താഴെ കൊടുക്കുന്നു കൂട്ടത്തിൽ എനിക്ക് ലഭിച്ച കുപ്പി ചില്ലിന്റെ ഫോട്ടോകൾ ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. കസ്റ്റമർ ആണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് ഓരോ ഹോട്ടലുടമകളും ചിന്തിക്കുവാൻ ഈ പോസ്റ്റ് ഉതകട്ടെ... 

മേൽപ്പറഞ്ഞ ഹോട്ടലിൽ നിങ്ങൾ എപ്പോഴെങ്കിലും ആഹാരം കഴിക്കുവാൻ കയറുന്നുവെങ്കിൽ തീർച്ചയായും സ്വന്തം ജീവനെ കരുതി ഒന്ന് ചിന്തിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends