എഴുത്തച്ഛന്‍ പുരസ്കാരം സച്ചിദാനന്ദന്

സാഹിത്യത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ.സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി എ.കെ.ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിര്‍ണയിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ട അം ഗത്വം നല്‍കി.
https://www.facebook.com/Malayalivartha























