കേരളപ്പിറവി ദിനത്തിൽ തലസ്ഥാനം നിശ്ചലം ; വിദ്യാത്ഥികളും ജീവനക്കാരും പെരുവഴിയിൽ

കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം നഗരം നിശ്ചലമായി. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കടയടപ്പ് സമരം കൂടിയായതോടെ പൊതുജനം വലഞ്ഞു. വിവിധ സംഘടനകളുടെ മാർച്ച് ഒരേ സമയത്ത് എത്തിയതോടെയാണ് മണിക്കൂറുകളോളം തലസ്ഥാനം സ്തംഭിച്ചത്. രാവിലെ 9 മുതൽ 1 മണിവരെയാണ് ഗതാഗത സ്തംഭനം ഉണ്ടായത്.
സാധാരണ 11 മണിക്ക് ശേഷമാണ് പ്രകടനങ്ങൾ അനുവദിക്കാറുള്ളു എന്നാൽ ഇന്ന് രാവിലെ മുതൽ സമരക്കാർ എത്തിയതോടെ ഗതാഗതം പൂർണമായി നിലച്ചു. കിലോമീറ്ററോളം നീളത്തിൽ റോഡ് ബ്ലോക്ക് ആയതോടെ വിദ്യാർത്ഥികളും ജീവനക്കാരും പെരുവഴിയിലായി. വ്യാപാര വ്യവസായികളുടെ മാർച്ചിനൊപ്പം തന്നെ മോട്ടോർ വാഹന തൊഴിലാളികളുടെ മാർച്ചും എൻജിനീയറിങ് വിദ്യാർത്ഥികളുടെ മാർച്ചും എത്തിയതാണ് ഗതാഗതം കുരുക്കിന് കാരണമായത്.
കേരളപ്പിറവി ദിനത്തിൽ നടന്ന വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ചിനു ശേഷം സെക്രട്ടേറിയേറ്റ് പരിസരം മാലിന്യക്കൂമ്പാരമായിരുന്നു .
https://www.facebook.com/Malayalivartha























