ഗെയിൽ പൈപ്പ് ലൈൻ; പോലീസ് അടിച്ചൊതുക്കുന്നു; നിരവധിപേർക്ക് പരിക്ക്

ഗെയിൽ വാതക പൈപ്പ് ലൈനിനെതിരേ മുക്കത്ത് നടന്നുവരുന്ന സമരത്തിൽ വീണ്ടും സംഘർഷം. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് സേറ്റേഷനു മുന്നിൽ തടിച്ചുകൂടിയ സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിൽ നിരവധി സമരക്കാർക്ക് പരിക്കേറ്റു.
പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ആൾകൂട്ടത്തിനിടയിലൂടെ പോലീസ് വാഹനങ്ങൾ കടന്നുപോകാൻ ശ്രമിച്ചപ്പോൾ സമരക്കാർ തടയാൻ ശ്രമിച്ചതാണ് പോലീസ് നടപടിക്ക് ഇടയാക്കിയത്. സംഘർഷം കനത്തതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സമരക്കാർ പോലീസിനു നേരെ കല്ലേറും നടത്തി. കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്.
ഇന്ന് രാവിലെ വൻ പോലീസ് സാന്നിധ്യത്തിൽ ഗെയിൽ അധികൃതർ എത്തിയപ്പോൾ സമരക്കാർ തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് പോലീസ് ലാത്തിവീശി സമരക്കാരെ ഓടിക്കുകയായിരുന്നു. ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























