പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തല്‍ ; അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

ഇന്ത്യ ടുഡെ പുറത്തുവിട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ഇന്റലിജന്‍സ് എഡിജിപിക്കാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കേരളത്തിലെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ത്യ ടുഡെ പുറത്തുവിട്ട ഒളിക്യാമറയിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഞെട്ടിക്കുന്ന വെളിപ്പടുത്തല്‍ നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും സത്യസരണയിടെയും അന്തിമലക്ഷ്യം രാജ്യത്തും ലോകത്ത് എല്ലായിടത്തും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിതമായാല്‍ അവര്‍ മറ്റൊരിടത്തേക്ക് പോകുമെന്നുമടക്കമുള്ള വിവരങ്ങളാണ് സംസ്ഥാന പോപൂലര്‍ ഫ്രണ്ട് നേതാക്കള്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























