ന്യായാധിപര്‍ പരസ്യമായി പോരടിക്കുന്നത് ജൂഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് വിഎസ് അച്യുതാനന്ദന്‍

ന്യായാധിപര്‍ മറ്റ് ന്യായാധിപര്‍ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുന്നത് ജൂഡീഷ്യറിയുടെ അന്തസ്സ് കെടുത്തുമെന്ന് ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.
ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത സമീപനങ്ങള്‍ നീതിപീഠങ്ങളില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ, അത്തരം സംഭവങ്ങള്‍ ആരുടെ ബെഞ്ചിലാണ് ഉണ്ടായതെന്ന് ജനങ്ങള്‍ സദാ നിരീക്ഷിക്കുകയും ചെയ്യും. ഓരോ ജഡ്ജിയും ആദ്യം ഉറപ്പുവരുത്തേണ്ടത് തന്റെ ബെഞ്ചില്‍ ജുഡീഷ്യല്‍ മര്യാദയ്ക്ക് നിരക്കാത്ത ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. ഇനി, ഏതെങ്കിലും ന്യായാധിപകര്‍ക്ക് അതേക്കുറിച്ച് പരാതിയുങ്കിെല്‍ അത് നിയമപരമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബോധിപ്പിക്കുന്നതാണ് ഉചിതം വി എസ് പറഞ്ഞു.
https://www.facebook.com/Malayalivartha























