Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഹാദിയ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും, കേസ് പരിഗണിക്കുന്നത്  ഉച്ചയ്ക്ക് ശേഷം 3 ന്, വാദം അടച്ചിട്ട കോടതിയില്‍ വേണമെന്ന് ഹാദിയയുടെ പിതാവ്

27 NOVEMBER 2017 08:43 AM IST
മലയാളി വാര്‍ത്ത

ഹാദിയ ഇന്ന് മൂന്നുമണിക്ക് തന്റെ ഭാഗം പറയാന്‍ സുപ്രീംകോടതിയില്‍ ഹാജരാകും. ഹാദിയ കേസില്‍ ഏറ്റവും വിധി നിര്‍ണായകമായി മാറുന്ന തിങ്കളാഴ്ചത്തെ വാദം കേള്‍ക്കലിന് മുന്നോടിയായി പിതാവ് അശോകനും ഭര്‍ത്താവ് ശഫിന്‍ ജഹാനും സുപ്രീംകോടതിയിലെ അഭിഭാഷകരുമായി ഡല്‍ഹിയില്‍ കൂടിയാലോചന നടത്തി. സുപ്രീംകോടതിയില്‍ പോകാനായി ഹാദിയ എത്തിയതോടെ കേരള ഹൗസ് കനത്ത സുരക്ഷാവലയത്തിലാണ്. ഇവിടെ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള നിയന്ത്രണം തിങ്കളാഴ്ചയും തുടരും.

ഹാദിയക്ക് പറയാനുള്ളത് തങ്ങള്‍ക്ക് നേരിട്ട് കേള്‍ക്കണമെന്നും ശഫിന്‍ ജഹാനുമായുള്ള അവരുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി നടപടി പിന്നീട് പുനഃപരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ തിങ്കളാഴ്ച പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത്.

കേരള ഹൗസില്‍ ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് ഹാദിയയുടെ പിതാവ് അശോകനുവേണ്ടി സുപ്രീംകോടതിയില്‍ കേസ് നടത്തുന്ന അഡ്വ. രഘുനാഥ് കൂടിയാലോചനക്കായി വന്നത്. രണ്ടുമണിക്കൂറോളം നീണ്ട കൂടിയാലോചനക്കുശേഷം കേരള ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട രഘുനാഥ്, വിചാരണ അടച്ചിട്ട മുറിയിലാക്കാന്‍ തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ ആദ്യം സുപ്രീംകോടതിയില്‍ പരാമര്‍ശിക്കുമെന്നും അതിനായി ശ്രമിക്കുമെന്നും പറഞ്ഞു. എന്‍.ഐ.എ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി പരിഗണിക്കുമെന്നും അദ്ദേഹം തുടര്‍ന്നു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കേരള ഹൈകോടതിയില്‍ അശോകന് വേണ്ടി ഹാജരായ അഡ്വ. രാജേന്ദ്രന്‍ ഹാദിയയുടെ പെരുമാറ്റം സാധാരണ മനോനിലയിലല്ലെന്നും ശത്രുക്കളോടെന്ന നിലയില്‍ പെരുമാറുകയാണെന്നും ഇക്കാര്യം തങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും പറഞ്ഞു. താന്‍ മുസ്‌ലിമാണെന്നും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കപ്പെട്ടിട്ടില്ലെന്നും ഭാര്‍ത്താവ് ശഫിന്‍ ജഹാനൊപ്പം പോകണമെന്നും കൊച്ചിയില്‍ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് യഥാര്‍ഥ മനോനില അനുസരിച്ചല്ലെന്ന വാദം സുപ്രീംകോടതിയില്‍ ഉയര്‍ത്തുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹാദിയ പറയുന്നത് പരിഗണിക്കരുതെന്ന വാദം സുപ്രീംകോടതിക്ക് മുമ്പാകെ വെക്കുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ഹാദിയ പുറത്ത് പറയുന്നതല്ല, കോടതിയില്‍ എന്തു പറയുന്നുവെന്നതാണ് കാര്യമെന്ന് ഡല്‍ഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

അതേസമയം, ഞായറാഴ്ച വൈകീട്ട് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ ഹാദിയയുടെ ഭര്‍ത്താവും ഹരജിക്കാരനുമായ ശഫിന്‍ ജഹാനും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കേരളത്തില്‍നിന്നുള്ള അഭിഭാഷകന്‍ അഡ്വ. കെ.സി. നസീറിനൊപ്പം വന്ന ശഫിന്‍ ജഹാന്‍ രാത്രി അഡ്വ. ഹാരിസ് ബീരാനുമൊത്ത് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി കേസ് ചര്‍ച്ച ചെയ്തു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (21 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (28 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends