കര്‍ഷക സമരം വീണ്ടും സജീവമാക്കാന്‍ കര്‍ഷക സംഘടനകള്‍; മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച; മോദി സര്‍ക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മന്ദഗതിയിലായ കര്‍ഷക സമരത്തെ സജീവമാക്കാന്‍ കര്‍ഷക സംഘടനകള്‍. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സര്‍ക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും.
ഇതിനിടെ സംഘര്‍ഷമുണ്ടായ ഹരിയാനയിലെ ഹിസാറില്‍ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ ഉപരോധം തുടരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക സമരപരിപാടികള്‍ പ്രഖ്യാപിച്ച് കര്‍ഷകര്‍. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം ഈ മാസം 26ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികവും. ഈ സാഹചര്യത്തിലാണ് 26ാം തീയ്യതി കരിദിനമായി പ്രഖ്യാപിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്.
പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉള്‍പ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും മോദി സര്‍ക്കാരിന്റെ കോലം കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കല്‍. കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും. സമരത്തിന് പിന്തുണ നല്‍കുന്നവര്‍ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഭ്യര്‍ത്ഥിച്ചു. നിയമങ്ങള്‍ക്ക് എതിരെ അഖിലേന്ത്യാ കണ്‍വന്‍ഷന്‍ നടത്താനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതിന്റെ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും.
അതേസമയം ഹരിയാന മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഞാറാഴ്ച്ച സംഘര്‍ഷം നടന്ന ഹിസാറില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. ഹിസാറിലെ ടോള്‍ പ്ലാസകളും പ്രധാനറോഡുകളും കര്‍ഷകര്‍ ഉപരോധിക്കുകയാണ്.
ബിജെപി-ജെജെപി നേതാക്കളെ പ്രദേശത്ത് വരാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. സമരത്തിന് പിന്തുണയുമായി അംബാല, യമുനനഗര്‍, കര്‍ണാല്‍ എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ എത്തുന്നുണ്ട്. ഞായറാഴ്ച്ചത്തെ സംഘര്‍ഷത്തിനിടെ അറസ്റ്റിലായവരെ കര്‍ഷകരുടെ ഐജി ഓഫീസ് ഉപരോധത്തെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചിരുന്നു.
https://www.facebook.com/Malayalivartha



























