സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കേ സണ്ണി ലിയോണിന്റെ ദേഹത്ത് പാമ്പിനെകൊണ്ടിട്ട സുഹൃത്തിന് അതേ നാണയത്തില്‍ തിരിച്ചടി

സണ്ണി ലിയോണ് തോല്‍ക്കാന്‍ ഒട്ടും താത്പര്യമില്ല. അതിനി ഏത് കൊലകൊമ്പന്റെ മുന്നിലായാലും ശരി. അതുകൊണ്ട് തന്നെ എവിടെയെങ്കിലും തോറ്റാല്‍ അതിന് തിരിച്ച് പണി കൊടുക്കാതെ താരത്തിന് പിന്നെ വിശ്രമമുണ്ടാകില്ല. കഴിഞ്ഞ ദിവസം തന്റെ തലയില്‍ പാമ്പിനെ കൊണ്ടിട്ട സഹപ്രവര്‍ത്തകന് സണ്ണി ലിയോണ്‍ തിരിച്ച് പണി കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സിനിമാ സെറ്റില്‍ കസേരയില്‍ സ്‌ക്രിപ് വായിച്ചു കൊണ്ടിരുന്ന സണ്ണിയുടെ പുറത്ത് അണിയറ പ്രവര്‍ത്തകനായ സണ്ണി രജനിയാണ് പാമ്പിനെ എടുത്തിട്ടത്. അവിചാരിതമായി പുറത്ത് വന്ന് വീണ പാമ്പിനെ കണ്ട താരം കയ്യിലിരുന്ന സ്‌ക്രിപ്റ്റുകളെല്ലാം താഴെയിട്ട് വലിയവായില്‍ നിലവിളിച്ച് കൊണ്ട് ഓടുകയും ചെയ്തിരുന്നു. ഇതിന് പകരമായി മറ്റുള്ളവരുമായി സംസാരിച്ച് കൊണ്ടിരുന്ന രജനിയുടെ ഇരു കവിളുകളിലും ചോക്ലേറ്റ് കേക്ക് കൊണ്ടടിച്ചാണ് സണ്ണി പകരം വീട്ടിയത്.
എന്റെ പ്രതികാരം... എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്ന ക്യാപ്ഷനോടെ ഈ ദൃശ്യങ്ങള്‍ സണ്ണി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha

























