ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം ; 4 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. പാലാ -പൊന്‍കുന്നം റോഡില്‍ പനമറ്റം കവലയ്ക്ക് സമീപമായിരുന്നു അപകടം. ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാന്‍ നടുറോഡില്‍ തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനപാതയായി നവീകരിച്ച് നിര്‍മ്മിച്ച ശേഷം പാലാ- പൊന്‍കുന്നം റോഡില്‍ അപകടം നിത്യസംഭമായി മാറുകയാണ്. ഇന്നലെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ഓട്ടോയിലിടച്ച് ഓട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha

























