വീട്ടുതടങ്കലില്‍ നിന്നും ഹദിയയെ സ്വതന്ത്രയാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ ജഹാന്‍

സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ഹാദിയ സുപ്രീം കോടതി വിധിയോടെ സ്വതന്ത്രയായിരിക്കുകയാണ്. ഹോസ്റ്റലില്‍ എത്തി ഹാദിയയെ സന്ദര്‍ശിക്കുമോ എന്നത് നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ഷെഫിന്‍ വ്യക്തമാക്കി.
ഹാദിയയുടെ നിലപാടുകള്‍ കോടതി വിധിയിലൂടെ വ്യക്തമാണ്. ഭര്‍ത്താവിന് ഭര്‍ത്താവ് ആകാനല്ലേ പറ്റൂ രക്ഷാകര്‍ത്താവാകാന്‍ പറ്റില്ലല്ലോ എന്ന് ചോദിക്കുക മാത്രമാണ് കോടതി ചെയ്തത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹാദിയക്ക് എവിടെ വേണമെങ്കിലും പോകാമെന്നാണ് വിധിയില്‍ നിന്ന് മനസിലാകുന്നതെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























