Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

എന്തിനാണീ കോലാഹലമെല്ലാം... ഹാദിയ അച്ഛന്‍ അശോകനോട് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചോദിക്കാറുണ്ട്,  ടിവി കാണാന്‍ പോലും ഹാദിയയെ അച്ഛന്‍ സമ്മതിക്കില്ലായിരുന്നു,ഹാദിയ വീട്ടുതടങ്കലിലാണെന്ന് ശരിവെക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകള്‍ 

28 NOVEMBER 2017 07:15 AM IST
മലയാളി വാര്‍ത്ത

കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്‍. 

ഹാദിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന് ശരിവെക്കുന്ന രീതിയിലുള്ളതാണ് പുറത്തുവന്ന പരാമര്‍ശങ്ങള്‍.

വീടിനുള്ളില്‍ ഒരു മുറിയില്‍ പുറത്തിറങ്ങാതെയാണ് ഹാദിയ കഴിയുന്നത്. മൊബൈല്‍ ഫോണും നെറ്റും പത്രവുമൊന്നും ഹാദിയക്ക് ഉപയോഗിക്കാന്‍ നല്‍കാറില്ല. ടി.വി കാണാനും അനുവാദമില്ലാത്ത ഹാദിയ നോമ്പുനോറ്റും പകല്‍ ഉറങ്ങിയുമാണ് ജീവിതം തള്ളിനീക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴുവന്‍ സമയവും പോലീസ് അകമ്പടിയിലാണ് ഹാദിയയുടെ ജീവിതം. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല. രാത്രി നേരങ്ങളില്‍ മിക്കപ്പോഴും ഖുര്‍ആന്‍ വായനയിലായിരിക്കും. 'എന്തിനാണീ കോലാഹലമെല്ലാം' എന്ന് ഇടയ്ക്കിടെ അച്ഛനോട് ചോദിക്കുന്നത് കേള്‍ക്കാമെന്നും ഹാദിയ അമ്മയോട് സംസാരിക്കാറേയില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പോലീസുകാര്‍ അവരോടൊപ്പമുണ്ടാവും. സ്വന്തം ഇഷ്ടപ്രകാരമാണ് മതം സ്വീകരിച്ചതെന്ന് ഹാദിയ പറയാറുണ്ട്. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു. കുളിമുറിയില്‍ തന്നെയാണ് വസ്ത്രം അലക്കുന്നതെന്നും പുറത്ത് കൊണ്ടുപോയി ഉണക്കാനിടാന്‍ അനുവാദമില്ലാത്തതിനാല്‍ അമ്മയെ അറിയിക്കുകയുമാണ് ചെയ്യാറുള്ളത്.

അമ്മയോട് സംസാരിക്കാത്ത ഹാദിയ വസ്ത്രങ്ങള്‍ കഴുകിക്കഴിഞ്ഞ് മുറിയിലുള്ള മേശമേല്‍ കൊട്ടിയാണ് അമ്മയെ അറിയിക്കാറുള്ളതെന്നും അവര്‍ പറയുന്നു. ഹാദിയ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതിനാല്‍ തന്നെ മാനസികമായും ശാരീരികമായും വളരെയധികം ക്ഷീണിതയാണ്.

അവര്‍ക്ക് സ്വന്തം വീട് തടവറയാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. സ്ഥലത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും മൊബൈല്‍ ഫോണ്‍ അകത്തേക്ക് കൊണ്ടുപോവാന്‍ അനുവാദമില്ല. വീടിനകത്തേക്ക് കയറുന്നതിന് മുമ്പ് പുറത്ത് കാവലുള്ള പുരുഷ പോലീസുകാരെ ഫോണ്‍ ഏല്‍പ്പിക്കണം. ശാരീരിക പീഡനം അനുഭവിക്കുന്നില്ലെന്ന് മാത്രമേയുള്ളൂ. മാനസികമായി അത്രത്തോളം അവര്‍ പീഢിപ്പിക്കപ്പെടുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഹാദിയയുടെ വീടിന് ചുറ്റും പോലീസ് ഭീകരത സൃഷ്ടിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് പരിഭവമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ഭരണകൂട ഭീതരതയാണെന്നും ഹാദിയയുടെ അയല്‍വാസിയും സാമൂഹ്യപ്രവര്‍ത്തകനുമായ അമൃതനാഥ് പറയുന്നു. മൂന്ന് ടെന്റുകളില്‍ വീടിനുള്ളില്‍ പോലീസുകാര്‍ തമ്പടിച്ചുനില്‍ക്കുകയാണ്.

വീടിനു ചുറ്റുമുള്ള വഴികളില്‍ പോലീസുകാര്‍ മഫ്ടിയിലും നിരീക്ഷണത്തിലാണ്. കൂടാതെ ഹാദിയയുടെ വീടിന് മുന്നില്‍ വലിയ സര്‍ച്ച് ലൈറ്റുകള്‍ വച്ചിട്ടുണ്ട്. രാത്രിയില്‍ ഈ സര്‍ച്ച് ലൈറ്റുകള്‍ സദാ തെളിഞ്ഞിരിക്കും. പരിസരവാസികള്‍ക്ക് പോലും റോഡിലൂടെ നടക്കണമെങ്കില്‍ പോലീസിന്റെ അനുവാദവും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കേണ്ടി വരുന്നതും പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ സാഹചര്യമാണ് നിലനിര്‍ത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends