ദിലീപ് ദുബായിലേയ്ക്ക് പറക്കുന്നത് അമ്മയോടൊപ്പം; താരം നെടുമ്പാശേരി വിമാനത്താവളത്തിൽ...

ദുബായ് യാത്രയ്ക്കായി ദിലീപ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. ദിലീപിനൊപ്പം അമ്മയും ദുബായിലേക്ക് യാത്രയാകും. ഇന്നലെ അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽനിന്നു പാസ്പോർട്ട് ഏറ്റുവാങ്ങിയിരുന്നു. ദുബായിൽ ആരംഭിക്കുന്ന സ്വന്തം ഹോട്ടലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി പാസ്പോർട്ട് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നവംബർ 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം. ദിലീപിനൊപ്പം അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ കുടുംബവുമുണ്ട്.
ഡിസംബർ നാലിനു മുമ്പ് പാസ്പോർട്ട് തിരികെ കോടതിയിൽ സമർപ്പിക്കണം. കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ വിദേശത്തേക്കു കടത്തിയതായി സംശയമുള്ളതിനാൽ ദിലീപിന്റെ വിദേശയാത്രയെ ആശങ്കയോടെയാണ് അന്വേഷണ സംഘം കാണുന്നത്.
ദിലീപ് ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റിയിരുന്നു. ഹൈക്കോടതി ഉപാധികളോടെയാണു ദിലീപിന് വിദേശത്തു പോകാന്‍ അനുമതി നല്‍കിയത്. കാവ്യാ മാധവന്‍ ഗര്‍ഭിണിയാണെന്ന് കുടുംബ സുഹൃത്തുക്കള്‍ സൂചന നല്‍കി. ഈ സാഹചര്യത്തിലാണ് കാവ്യ വിമാന യാത്ര ഒഴിവാക്കുന്നത്. നാദിര്‍ഷയുടെ ഉമ്മയാണു ദേ പുട്ട് ഉദ്‌ഘാടനം ചെയ്യുന്നത്. ദേ പുട്ട് കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ ഉദ്‌ഘാടനം ചെയ്‌തതും നാദിര്‍ഷയുടെ ഉമ്മയായിരുന്നു.
https://www.facebook.com/Malayalivartha

























