നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; മകളെ തങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് മാറ്റിയെങ്കിലും പരിഭവമില്ലെന്ന് ഹാദിയയുടെ പിതാവ്

ഹാദിയ ഇന്നുച്ചയ്ക്ക് സേലത്തേയ്ക്ക്. വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തിച്ച് സേലത്തേയ്ക്ക് കൊണ്ടുപോകും. നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതർക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചു. ദില്ലിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഹാദിയയെ സുരക്ഷാ സംഘത്തിനൊപ്പം കോയമ്പത്തൂരിലേയ്ക്ക് പോകും.
ഹോസ്റ്റലിലും ഹാദിയയുടെ സുരക്ഷ ശക്തമാക്കും. അതേസമയം സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍.
പഠനം തുടരാനുള്ള കോടതി നിര്‍ദ്ദേശം മകളുടെ ഭാവിക്ക് ഗുണം ചെയ്യുമെന്നും പഠനം മുടങ്ങരുതെന്ന് താന്‍ എന്നും ആഗ്രഹിച്ചിരുന്നുവെന്നും അശോകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























