Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

യു.എൻ.എയും ഭാരത് ഹോസ്പിറ്റലും കൈകൊടുത്ത് പിരിഞ്ഞപ്പോൾ ചതിക്കപ്പെട്ടത് കോട്ടയത്ത് സമരം നടത്തിയ മാലാഖമാർ; എല്ലാം നഷ്ടപ്പെട്ട ഈ നഴ്സുമാരെ കാണാതെ പോകരുത്...

28 NOVEMBER 2017 11:42 AM IST
മലയാളി വാര്‍ത്ത

കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 7 മുതൽ തുടങ്ങിയ സമരം ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പായപ്പോൾ... നഴ്സുമാരുടെ സമരം വൻ വിജയമെന്നും, ചരിത്ര വിജയമെന്നും ലോകം മുഴുവൻ കള്ളം പ്രചരിപ്പിച്ചക്ക് വീണ്ടും തിരിച്ചടി. സമരം ഒത്തു തീർപ്പാക്കിയ കാര്യങ്ങൾ വിശദീകരിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റൽ സ്ഥാപനത്തിന് മുന്നിൽ വലിയ ഫ്ളക്സ് ബോഡ് സ്ഥാപിച്ചു. സമരത്തിൽ മാനേജ്മെന്റും, സമരം നടത്താൻ മുന്നിട്ടിറങ്ങിയ യു.എൻ.എ നേതാക്കളും ആണ്‌ വിജയിച്ചതെന്നും നേഴ്സുമാർ തോറ്റു പോയി എന്നും ഈ ഫ്ളക്സ് ബോഡ് തെളിവും സാക്ഷിയും.

യു.എൻ.എ പല നല്ല കാര്യവും ചെയ്തിട്ടുണ്ട്. എന്നാൽ അവർ ചെയ്ത മോശം കാര്യങ്ങളും തെറ്റും ചൂണ്ടിക്കാട്ടുമ്പോൾ അതും കൂടി ഉൾക്കൊള്ളാൻ കഴിയണം. കോട്ടയത്ത് 34 ദിവസം നേഴ്സുമാരെ സമരം ചെയ്യിപ്പിച്ചിട്ട് ആ സമരത്തിലൂടെ ജീവിതം പോലും തകർന്നവരേ കാണാതെ പോകരുത്. പിരിച്ചിവിട്ടവരേ തിരിച്ചെടുക്കാൻ നടത്തിയ സമരമായിരുന്നു. എന്നാൽ സമവായ ചർച്ചകൾ നടത്തുകയോ നിയമ വഴികൾ തേടുകയോ ചെയ്തിരുന്നേൽ ചിലപ്പോൾ ഇത്ര ഗുരുതരമാകില്ലായിരുന്നു.

എന്നാൽ 34 ദിവസം മഴയും, കാറ്റും, വെയിലും കൊള്ളിച്ച് നേഴ്സുമാരേ സമരം ചെയ്യിപ്പിച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നും അവർക്കായി സംഭാവനകൾ ഒഴുകി എത്തി. ഇതിനിടയിൽ സമരക്കാരേ ഓരോന്നായി തങ്ങളുടെ ഭാഗത്തേക്ക് മാനേജ്‌മന്റ് അടുപ്പിച്ചു. ഒടുവിൽ കെണിയിൽ യു.എൻ.എ മുഴുവനാനോ..ചില നേതാക്കളോ വീണു. നേഴ്സുമാരെ അടിമുടി ചതിച്ചു.


ഒരു കാര്യവും നേടാതെ സമരം നിർത്തി യു.എൻ എ നേതാവ്‌ ജാസ്മിൻ ഷാ ഭാരത് ഹോസ്പിറ്റൽ മാനേജ്മെന്റിനു കൈ കൊടുത്ത് പിരിഞ്ഞപ്പോൾ അവിടെ ഒരു വലിയ ചതി നടന്നിരുന്നു. അതൊന്നും സമരം ചെയ്ത് പണി പോയ പാവം നേഴ്സുമാർ അറിഞ്ഞിട്ടില്ല. ജയിക്കാതെ സമരം ചെയ്തവരുടെ ജീവിതം തകർത്ത് എന്തിന്‌ സമരം ഒത്തുതീർപ്പാക്കി. യു.എൻ.എ സമരം പിൻ വലിക്കുകയായിരുന്നില്ല എന്ന് ഓർക്കണം. മാനേജ്മെന്റുമായി ഒത്തു തീർക്കുകയായിരുന്നു.അതാണ്‌ ഗൗരമായി കാണേണ്ടത്. നേഴ്സുമാർക്ക് 3മാസത്തേ മുടങ്ങിയ വേതനം ഉൾപ്പെടെ നല്കും. ഡിസബർ 31വരെയുള്ള എക്സ്പീരിയൻ സർട്ടിഫികറ്റും നല്കും. അതായത് ഒറ്റ നേഴ്സിനേ പോലും തിരിച്ചെടുക്കില്ല.

ജോലിക്ക് വരാതിരുന്നവർക്കും എക്സ്പീരിയൻസ് സർട്ടിഫികറ്റ് നല്കി വിടുന്നതോടെ ആ എക്സ്പീരിയൻ സർട്ടിഫികറ്റും വ്യാജമാകും. അതായത് ജോലി ചെയ്യാതെ സർട്ടിഫികറ്റ്. മാത്രമല്ല ഈ സർട്ടിഫികറ്റുമായി ലോകത്ത് എവിടെ ചെന്നാലും ഒരു പണി കിട്ടാൻ വിഷമം. കാരണം ഭാരത് ഹോസ്പിറ്റലിലേക്ക് റഫറൻസിനായി വിളിച്ചാൽ വളരെ മോശം കാര്യങ്ങളും,സമരക്കാരായിരുന്നു എന്നും ഒരു ഒത്തു തീർപ്പ് പ്രകാരം പണി എടുക്കാതെ നല്കിയ എക്സ്പീരിയൻസ് സർട്ടിഫികറ്റാണെന്നും അവർ വ്യക്തമാക്കും.

ഈ വിഷയം ഇങ്ങിനെ തീർക്കാനായിരുന്നേൽ എന്തിനായിരുന്നു സമരം. ഇത്രയും പേരുടെ തൊഴിൽ പോകാതെ…അവർക്ക് മറ്റ് ഒരു സ്ഥാപനത്തിലും വാതിൽ തുറക്കാത്ത വിധം ഒരു സമരവും ഒത്തു തീർപ്പും എന്തിനായിരുന്നു. സത്യങ്ങൾ പുറത്ത് വരുമ്പോൾ സഹിഷ്ണുതയോടെ കാണുകയും തിരുത്തുകയും ചെയ്യുന്നതിനു പകരം വീണ്ടും സമരം വൻ വിജയം എന്ന് പറഞ്ഞ് യു.എൻ.എ ഉറച്ചു നില്ക്കുന്നു.

ഭാരത് ഹോസ്പിറ്റലിലേ നേഴ്സുമാർക്ക് മിനിമം ശമ്പളം അനുവദിച്ചത് പോലും വാങ്ങി കൊടുക്കാൻ ഈ സമരത്തിനായില്ല. കോട്ടയത്ത് എല്ലാം നഷ്ടപ്പെട്ട് പണിയും,തൊഴിൽ ഭാവിയും പോയ നേഴ്സുമാരേ കാണാതെ പോകരുത്. അവരുടെ കണ്ണീരും ശബ്ദിക്കാൻ ആകാത്ത വിധം തകർന്നു പോയതും കാണാതെ പോകരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends