ഗോവൻ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഒഴിവാക്കപ്പെട്ട എസ് ദുർഗ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക പ്രദർശനം

ഗോവൻ ഫിലിം ഫെസ്റ്റിവലിൽ നിന്നും ഒഴിവാക്കപ്പെട്ട എസ് ദുർഗ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുമെന്ന് ചച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറഞ്ഞു. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി സിനിമയുടെ പ്രത്യേക പ്രദർശനമാണ് മേളയിൽ സംഘടിപ്പിക്കുക.
ഇക്കാര്യം സംവിധായകൻ സനൽ കുമാർ ശശിധരൻ സമ്മതിച്ചതായും കമൽ കൂട്ടിച്ചേർത്തു. ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മലയാളം വിഭാഗത്തിൽ എസ് ദുർഗ ഇന്ന് ഉൾപ്പെടുത്തിയിരുന്നെങ്കിലും മത്സരവിഭാഗത്തിൽ പെടുത്താത്തതിൽ പ്രതിഷേധിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ സിനിമ പിൻവലിക്കുകയായിരുന്നു. തുടർന്ന് സിനിമയെ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിച്ചു.
ഇതിനെതിരെ സനൽ കുമാർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും സിനിമ മേളയിൽ ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ല. ഇത്തരം നിലപാടുകൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് സിനിമ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതെന്ന് കമൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























