സേലത്തെത്തി ഹാദിയയെ കാണും- ഷെഫിന്‍ ജഹാന്‍

സേലത്തെ കോളേജിലെത്തി ഹാദിയയെ താന്‍ കാണുമെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ഷെഫിന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹാദിയയുടെ കേസില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിന്‍ പറഞ്ഞു. നിയമോപദേശത്തിന് ശേഷം സേലത്ത് പോയി ഹാദിയയെ കാണും. കോടതിയില്‍ വിശ്വാസമുണ്ട്. തനിക്കൊപ്പം വിട്ടയയ്ക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ എല്ലാം ഉണ്ടെന്നും ഷെഫിന്‍ പറഞ്ഞു.
ഷെഫിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഹാദിയ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























