ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് അപകടം ; ഒരാള്‍ മരിച്ചു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് ഒരാള്‍ മരിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളം മഞ്ചക്കുഴിയിലാണ് അപകടം. ചിറക്കടവ് സ്വദേശി രവീന്ദ്രന്‍ നായരാണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്കും, ഒരു സ്ത്രീയ്ക്കും പരിക്കേറ്റു. ഇവര്‍ ശബരിമല യാത്രയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം.
രവീന്ദ്രന്‍ നായര്‍ സഞ്ചരിച്ച കാര്‍ മഞ്ചക്കുഴിയ്ക്ക് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതേ സമയം കോഴിക്കോട് ബാലുശേരി സ്വദേശികള്‍ സഞ്ചരിച്ച അമിതവേഗതയില്‍ എത്തിയ വാഹനമാണ് ഇടിച്ചത്. ഇന്നലെ ഇതേ റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha

























