Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ദിലീപ് ഗള്‍ഫിലേക്ക് വിമാനം കയറിയതിനു പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസുകാര്‍ വിമാനം കയറിയപ്പോള്‍

29 NOVEMBER 2017 11:55 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും കഥാപാത്രങ്ങളായ സിഐഡി ദാസനേയും വിജയനേയും ഓര്‍മ്മിപ്പിച്ച് രണ്ട് പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആറംഗ പോലീസ് സംഘം ദുബായിലെത്തി. ദാസനേയും വിജയനേയും പോലെ അവര്‍ വിവിധ തന്ത്രങ്ങള്‍ മെനഞ്ഞാണ് ദിലീപിന് പിന്നാലെ കൂടിയിരിക്കുന്നത്. 

നടന്റെ ഒരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്ന പോലീസ് സംഘം കേസിന്റെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാകാത്തതു അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു.

നടന്റെ നേതൃത്വത്തില്‍ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്. ഇതിനാല്‍തന്നെ ദിലീപിന്റെ യാത്ര സംശയത്തോടെ നിരീക്ഷിക്കുന്ന അന്വേഷണ സംഘം ആറംഗ പോലീസ് സംഘത്തെ ദുബായിലേക്ക് അയച്ചതായാണു വിവരം. 

രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു യാത്ര തിരിച്ച സംഘത്തിനോടൊപ്പം പോലീസ് സംഘവും ഉണ്ടായിരുന്നുവോ എന്നത് സംബന്ധിച്ചും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെ യാത്ര ചെയ്യുന്ന ദിലീപ് യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, താമസിക്കുന്ന സ്ഥലം തുടങ്ങി എല്ലാവിധ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ദിലീപിന്റെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിനായാണു ദിലീപും അമ്മ സരോജവും ദുബായിലെത്തിയിരിക്കുന്നത്. നാദിര്‍ഷയും കുടുംബവും നേരത്തെതന്നെ ദുബായിലെത്തിയിരുന്നു.

ദുബായ് കാരാമയില്‍ ബുധനാഴ്ച്ചയാണ് ഹോട്ടലിന്റെ ഉദ്ഘാടനം. ആറു ദിവസത്തേക്കാണു ദിലീപിനു പാസ്‌പോര്‍ട്ട് ഹൈക്കോടതി വിട്ടുനല്‍കിയിരിക്കുന്നത്. നാല് ദിവസം ദുബായില്‍ തങ്ങുന്നതിനും രണ്ടു ദിവസം യാത്രയ്ക്കുമാണ് അനുമതി. ഇത്രയും ദിവസം ദുബായില്‍ തങ്ങില്ലെന്നും അമ്മയ്‌ക്കൊപ്പം നാളെ മടങ്ങിയെത്തുമെന്നും സൂചനയുണ്ട്. അതേസമയം, ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ പരിശോധന ഈ ആഴ്ച പൂര്‍ത്തിയാകുമെന്നാണു വിവരം. കഴിഞ്ഞ ബുധനാഴ്ച സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകളാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (10 hours ago)

Malayali Vartha Recommends