അമിത വേഗത്തിൽ വന്ന ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിൽ സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

കോടിമതക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരിക്ക്. പള്ളം ബിഷപ് സ്പീച്ച്‌ലി കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ സ്വാമി നാഥന്‍, ഷെബിന്‍ ഷാജി എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒമ്പതരയ്ക്കാണ് അപകടം നടന്നത്. വിദ്യാര്‍ഥികള്‍ കോട്ടയത്തേക്കു സ്കൂട്ടറില്‍ വരികയായിരുന്നു. അതേ ദിശയില്‍ അമിതവേഗത്തില്‍ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഷെബിൻ വണ്ടിയുടെ ഇടയിൽപ്പെട്ടപ്പോൾ ആളുകൾ ഓടിയെത്തി ഇവിടെനിന്നു കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ച വിദ്യാർഥികളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ അപകടത്തിന് കാരണക്കാരായ കമ്ബനിയുടെ മറ്റൊരു ബസ് തടഞ്ഞു.
https://www.facebook.com/Malayalivartha

























