കോമ്പൗണ്ടിങ് ഫീസ് ഈടാക്കി അനധികൃത കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട്

സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 2017 ജൂലൈ 31നോ അതിനു മുമ്പോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും.
അനധികൃത കെട്ടിടങ്ങള്‍ ക്രവല്‍ക്കരിക്കുന്നതിനുളള അധികാരം പഞ്ചായത്തിലാണെങ്കില്‍ ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്കായിരിക്കും. നഗരങ്ങളിലാണെങ്കില്‍ ഇതിനുളള അധികാരം ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിണല്‍ ജോയിന്റ് ഡയറക്ടര്‍ (അര്‍ബന്‍ അഫേയ്‌ഴ്‌സ്) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരിക്കും. ഇതിലൂടെ വന്‍സാമ്പത്തിക തട്ടിപ്പ് ഉദ്യോഗസ്ഥരും ഭരണമുന്നണിയിലെ ചിലരും നടത്തുമെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു. ഇതിനായാണ് പഞ്ചായത്തിരാജ് നിയമം ഭേദഗതി ചെയ്യുന്നതെന്നും അവര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ച ശേഷം പിന്നീട് പിഴയടച്ച് ക്രമവല്‍ക്കരിക്കുകയാണ് പതിവ്.
https://www.facebook.com/Malayalivartha

























