ഹാജര്‍ കുറവ്... വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹാജര്‍ കുറവായതിനാല്‍ കോളേജില്‍ നിന്നു പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. ക്യാംപസിനുള്ളില്‍ വച്ചാണ് വിദ്യാര്‍ഥി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അമ്പലപ്പുഴ ഗവ.കോളെജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിയായ കരുനാഗപ്പള്ളി സ്വദേശിയാണു ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചത്.
ഇയാളെ സഹപാഠികളും അധ്യാപകരും ചേര്‍ന്നു പിടിച്ചുമാറ്റി പൊലീസിന്റെ സഹായത്തോടെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളെജ് യൂണിയന്‍ മുന്‍ ചെയര്‍മാനായിരുന്നു വിദ്യാര്‍ഥി.
https://www.facebook.com/Malayalivartha

























