ദിലീപിന്റെ ഒരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിക്കാൻ ആറംഗ പോലീസ് സംഘം ദുബായിൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ പിന്തുടര്‍ന്ന് ആറംഗ പോലീസ് സംഘം ദുബായിലെത്തി. നടന്റെ ഒരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്ന പോലീസ് സംഘം കേസിന്റെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാകാത്തതു അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു. നടന്റെ നേതൃത്വത്തില്‍ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്.
ഇതിനാല്‍തന്നെ ദിലീപിന്റെ യാത്ര സംശയത്തോടെ നിരീക്ഷിക്കുന്ന അന്വേഷണ സംഘം ആറംഗ പോലീസ് സംഘത്തെ ദുബായിലേക്ക് അയച്ചതായാണു വിവരം. ആറു ദിവസത്തേക്കാണു ദിലീപിനു പാസ്‌പോര്‍ട്ട് ഹൈക്കോടതി വിട്ടുനല്‍കിയിരിക്കുന്നത്.
നാല് ദിവസം ദുബായില്‍ തങ്ങുന്നതിനും രണ്ടു ദിവസം യാത്രയ്ക്കുമാണ് അനുമതി. ഇത്രയും ദിവസം ദുബായില്‍ തങ്ങില്ലെന്നും അമ്മയ്‌ക്കൊപ്പം നാളെ മടങ്ങിയെത്തുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha



























