സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ നല്‍കുന്ന മുന്‍കൂര്‍ ശമ്പളം ഇക്കുറിയുണ്ടാകില്ലെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ നല്‍കുന്ന മുന്‍കൂര്‍ ശമ്പളം ഇക്കുറിയുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിനോടനുബന്ധിച്ച് മുന്‍കൂര്‍ ശമ്പളം നല്‍കില്ല.
എന്നാല്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. ക്രിസ്മസിന് മുന്നോടിയായി നല്‍കുന്ന രണ്ടാം ശമ്പളമാണ് ഒഴിവാക്കിയത്. വരുമാനത്തിനനുസരിച്ച് ചെലവ് നിയന്ത്രിച്ചേ പറ്റു. ജി.എസ്.ടി നടപ്പിലാക്കിയതിലെ അശാസ്ത്രീയത വരുമാനത്തെ ബാധിച്ചതായും തോമസ് ഐസക് പറഞ്ഞു.
മൂന്‍കൂര്‍ ശമ്പളം ആവശ്യപ്പെട്ടവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നു ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























