വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, കണ്ണൂര്‍, കാലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നു നടത്താനിരുന്ന ബിഎച്ച്എംഎസ് ഒന്നാംവര്‍ഷ പരീക്ഷ ഡിസംബര്‍ നാലിലേക്കു മാറ്റി.പരീക്ഷാ സമയത്തില്‍ മാറ്റമില്ല. ഇന്നും നാളെയുമായി തിരുവനന്തപുരം പരീക്ഷാഭവനില്‍ നടക്കുന്ന രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ് (ആര്‍ഐഎംസി) പ്രവേശന പരീക്ഷയ്ക്കു മാറ്റമില്ല.
ഇതു ദേശീയതലത്തില്‍ നടക്കുന്ന പരീക്ഷ ആയതിനാലാണു മാറ്റാത്തതെന്നു പരീക്ഷാ സെക്രട്ടറി അറിയിച്ചു. അധ്യയന ദിവസങ്ങള്‍ കുറയാതിരിക്കാന്‍ പകരം 16നു പ്രവൃത്തിദിവസം ആയിരിക്കും. കേരള സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ 16ലേക്കു മാറ്റി.
https://www.facebook.com/Malayalivartha

























