ഓഖിയുടെ ഭീതിയിൽ കൊല്ലം തീരവും; മത്സ്യബന്ധത്തിനുപോയ ഏഴു വള്ളങ്ങള്‍ കാണാനില്ല; തിരച്ചിൽ തുടരുന്നു

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ 7 വള്ളങ്ങളിലെ 27 പേർ ഇനിയും തിരിച്ചെത്തിയിട്ടില്ല കെന്നഡി, ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങാണ് മടങ്ങി വരാത്തത്. തീര സംരക്ഷണ സേനയും കോസ്റ്റ്ഗ്വാർഡും തെരച്ചിൽ നടത്തുന്നു.
പുലർച്ച ജോനകപുറത്തുനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിൽ 2 വളളങൾ മാത്രമാണ് മടങിയെത്താത്തത് ആന്റണിയുടേയും,കെന്നഡിയുടേയും ബോട്ടുകളിലെ 7 പേരെകുറിച്ചും തീരത്ത് ഒരു വിവരവും ലഭിച്ചിട്ടില്ല.
നിലവിൽ തീര കടലിൽ മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളുമായി തീരത്തുള്ള മത്സ്യതൊഴിലാളികൾ വയർലസ്സ് വഴി ബന്ധപ്പെടുന്നുണ്ടെങ്കിലും ആശ്വാസകരമായ വിവരങൾലഭിക്കുന്നില്ല.കേസ്റ്റൽപോലീസും, കോസ്റ്റുഗ്വാർഡും നേവിയും കടലിൽ തെരച്ചിൽ തുടരുന്നു.
https://www.facebook.com/Malayalivartha
























