പുതുക്കുറിച്ചിയിൽ മത്സ്യത്തൊഴിലാളിയെ അബോധാവസ്ഥയിൽ കണ്ടെത്തി; കടൽക്കരയിൽ കൂട്ട വിലാപം

പുതുക്കുറുച്ചി കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ പൊഴിയൂര്‍ സ്വദേശി എഡ്മണ്ടിനെ (50) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള എഡ്മണ്ട് വാര്‍ഡില്‍ ചികിത്സയിലാണ്. കനത്ത കാറ്റും കടൽക്ഷോഭവും തുടരുന്നതിനിടെ ജീവനുവേണ്ടി മല്ലടിച്ചായിരുന്നു സെന്റ് ആൻഡ്രൂസ് കടൽ തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെ എഡ്മണ്ടിനെ കണ്ടെത്തിയത്.
കരയ്ക്കടിഞ്ഞ വള്ളത്തിലെ ജീവനക്കാരിൽ ഒരാളാണ് എഡ്മണ്ട്. മൽസ്യ ബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയിൽ പിടിച്ചുകിടക്കുന്ന അവസ്ഥയിലായിരുന്നു ഇയാൾ. അധികൃതരെ വിവരമറിയിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് ആരുമെത്തിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാവിലെ ആറു മണിയോടെയാണ് ഒരാൾ കടലിൽ കുടുങ്ങിയതായി കണ്ടെത്തിയത്.
കടൽ പ്രക്ഷുബ്ധമായതിനാൽ തീരത്തുള്ളവർക്ക് അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചിട്ടില്ല. കോസ്റ്റ് ഗാർഡോ മറൈൻ എൻഫോഴ്സ്മെന്റോ എത്താതെ ഇയാളെ രക്ഷിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലായിരുന്നു. ഇതോടെ തീരപ്രദേശത്ത് കൂട്ടക്കരച്ചിലും ബഹളവുമായിരുന്നു അവസ്ഥ. രക്ഷപ്പെടുത്തിയ എഡ്‌മണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























