തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചി ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമാകുന്നു

തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചി ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ചെല്ലാനത്ത് പല ഭാഗത്തും കടല്‍ കരയിലേക്ക് കയറി. ഇതേതുടര്‍ന്ന് പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു. സമീപത്തെ സ്‌കൂളിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരപ്രദേശത്തെ അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രദേശത്തേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ 200 ബോട്ടുകളും കാണാതായിട്ടുണ്ട്. 200 ബോട്ടുകളിലായി രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.
https://www.facebook.com/Malayalivartha

























