മലപ്പുറം താനൂരിൽ കടൽ ഉള്‍വലിഞ്ഞു; തീരം ആശങ്കയിൽ

മലപ്പുറം ജില്ലയിലെ താനൂർ പ്രദേശങ്ങളിൽ കടൽ അസാധാരണമായ രീതിയിൽ ഉൾവലിഞ്ഞതോടെ നാട്ടുകാർ ഭീതിയിൽ. താനൂർ താലൂക്കിലെ കോവർമൺ കടപ്പുറത്താണ് കടൽ നൂറുമീറ്ററോളം ദൂരത്തേക്ക് ഉൾവലിഞ്ഞത്. സമാന രീതിയിൽ തിരൂരങ്ങാടിയിലെ സദ്ദാം ബീച്ച് അഴിമുഖത്ത് നിന്നും കടൽ ഒരു കിലോ മീറ്ററോളം ഉൾവലിഞ്ഞിട്ടുണ്ട്.
സുനാമിയ്ക്ക് മുമ്പ് സാധാരണ ഇത്തരത്തിൽ കടൽ ഉൾവലിയാറുണ്ട്. എന്നാൽ അത്തരത്തിലുള്ള സാദ്ധ്യകളൊന്നും നിലവിലില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്. അതേസമയം, പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഉൾവലിഞ്ഞ കടൽ ഇതുവരെയും തിരിച്ച് കയറിയിട്ടില്ല.
https://www.facebook.com/Malayalivartha

























