നാല് വയസുകാരിയെ അധ്യാപകന്‍ ലൈംഗീകമായി പീഡിപ്പിച്ചു

നാല് വയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. കൊൽക്കത്തയിലാണ് സംഭവം. സ്കൂളിലെ ശൗചാലയത്തില്‍വച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. സ്‌കൂളില്‍ നിന്നും വീട്ടിൽ വന്ന കുട്ടി നിർത്താതെ കരയുകയായിരുന്നു. അമ്മ കാര്യം ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.
കായിക അധ്യാപകന്‍ ശൗചാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രത്തില്‍ രക്തം കണ്ടതിനെതുടര്‍ന്ന് അമ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറാണ് പൊലീസിനെ വിവരമറിയിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് വിധേയമായതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
കുട്ടിയുടെ ബാക്കിയുള്ള പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് സ്‌കൂളിലെ കായിക അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























