ഈ കുഞ്ഞോമനയ്ക്ക് ദാരുണാന്ത്യം... കാര്‍ മാറ്റി പാര്‍ക്ക് ചെയ്യവേ അബദ്ധത്തില്‍ കാര്‍ തട്ടി ഒന്നരവയസ്സുകാരി മരിച്ചു

കാര്‍ മാറ്റി പാര്‍ക്ക് ചെയ്യവേ അബദ്ധത്തില്‍ കാര്‍ തട്ടി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് അഞ്ചോടെ വള്ളിക്കുന്ന് അരിയല്ലൂരിലെ മാണിയം കുളത്തിനടുത്ത് പുനത്തില്‍ വികാസിന്റെയും രാഖിയുടെയും മകള്‍ ജാനിയാണ് മരിച്ചത്.
വീട്ടു മുറ്റത്തെ പാര്‍ക്കിംഗ് ഏരിയയില്‍ അല്ലായിരുന്നു ആദ്യം കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. തുടര്‍ന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് പാര്‍ക്ക് ചെയ്യാനായി കാര്‍ എടുക്കവേ കുഞ്ഞ് കാറിനു പിറകില്‍ നില്‍ക്കുന്നതു കാണാതെ അബദ്ധത്തില്‍ വന്നു ഇടിക്കുകയായിരുന്നു.
വീട്ടിലെ വരാന്തയിലിരുന്ന കുട്ടി ഇഴഞ്ഞു വീട്ടുമുറ്റത്തേക്ക് വന്നതാകാമെന്നു കരുതുന്നു.
https://www.facebook.com/Malayalivartha

























