ഡ്രസിംഗ് റൂമില്‍ യുവതിയുടെ നഗ്‌ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍

യുവതിയുടെ നഗ്‌ന വീഡിയോ രഹസ്യമായി മൊബൈലില്‍ പകര്‍ത്തിയ പ്രവാസി യുവാവിന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഡ്രസിംഗ് റൂമില്‍ വസ്ത്രം ധരിച്ചു നോക്കുന്നതിനിടെയാണ് 25 കാരനായ ശ്രീലങ്കന്‍ യുവാവ് , എമിറാത്തി യുവതിയുടെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
യുവതി വസ്ത്രം എടുത്തത് ചേരുന്നതാണോയെന്ന് ധരിച്ചു നോക്കുന്നതിനിടെയാണ് സംഭവം. മുറിയുടെ വാതിലിന്റെ അടിയിലൂടെ മൊബൈലുമായി കൈ നീണ്ടുവരുന്നത് കണ്ട യുവതി നിലവിളിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് യുവാവ് അപ്രത്യക്ഷനായി.
അഞ്ച് മിനിറ്റിനു ശേഷം പുറത്തിറങ്ങിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി നടത്തിയ തെരച്ചിലില്‍ കടയുടെ മാറ്റൊരു വശത്ത് ഒന്നുമറിയാത്ത രീതിയില്‍ കൂസലില്ലാതെ നടന്ന പ്രതി പിടിയിലാകുകയായിരുന്നു. എമിറാത്തി സ്ത്രീയുടെ സ്വകാര്യത ലംഘിനം, രഹസ്യമായി വീഡിയോ പകര്‍ത്തല്‍ എന്നിവയില്‍ പ്രതി കുറ്റക്കാരനാണെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കണ്ടെത്തി.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫിറ്റിംഗ് റൂമില്‍ അര്‍ദ്ധനഗ്‌നയായി നില്‍ക്കുകയായിരുന്ന യുവതിയുടെ വീഡിയോ പകര്‍ത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















