ചൊവ്വാഴ്ച മുതൽ ജയിലിൽ നിരാഹാരമിരിക്കുമെന്ന് നളിനി

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. പരോൾ അപേക്ഷ പരിഗണിച്ചില്ലെങ്കിൽ വരുന്ന ചൊവ്വാഴ്ച മുതൽ ജയിലിൽ നിരാഹാരമിരിക്കുമെന്ന് നളിനി പറഞ്ഞു.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് നളിനി പരോളിന് അപേക്ഷ നൽകിയിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ കഴിഞ്ഞ 26 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നളിനി.
https://www.facebook.com/Malayalivartha

























