ഗുർമിതിന്റെ പെട്ടിചുമന്ന ഡെപ്യൂട്ടി എജിയെ പുറത്താക്കി

ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്റെ പെട്ടിചുമന്ന ഹരിയാന ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലിനെ സർക്കാർ പുറത്താക്കി. ഡെപ്യൂട്ടി എജി ഗുർദാസ് സിംഗ് സൽവാരയെയാണ് പുറത്താക്കിയത്. പീഡനക്കേസിൽ ഗുർമീത് കോടതിയിൽ ഹാജരായപ്പോഴായിരുന്നു ഗുർദാസ് സിംഗ് പെട്ടിചുമന്നത്. സംഭവം വിവാദമായതോടെ സൽവാരയെ സർക്കാർ പുറത്താക്കുകയായിരുന്നു. ഗുർമിതിന്റെ അടുത്ത ബന്ധുവാണ് സൽവാരയെന്നാണ് പുറത്തുവരുന്ന വിവരം.ദേരാ സച്ചാ സൗദ കലാപവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഹരിയാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് നടപടി.
https://www.facebook.com/Malayalivartha
























