ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ് ഷൂസുകള്‍

ഇറക്കുമതി ചെയ്ത ഷൂസ് ബോക്‌സില്‍ ത്രിവര്‍ണ പതാകയുടെ നിറം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചൈനയില്‍ നിന്നും അല്‍മോരയിലേക്ക് കയറ്റി അയച്ചതാണെന്ന് കരുതുന്ന ഷൂസുകളാണ് ത്രിവര്‍ണ പതാകയുടെ നിറമുളള ബോക്‌സുകളില്‍ വന്നത്.
ഡല്‍ഹിയില്‍ എത്തിയതിന് ശേഷമാണ് ഷൂസുകള്‍ അല്‍മോരയിലെ കടകളിലേക്ക് വന്നത്. പോലീസ് ചോദ്യം ചെയ്യലില്‍ കടക്കാരന്‍ പറഞ്ഞ ഡല്‍ഹിയിലെ മൊത്തവില്‍പ്പനക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തതെന്നാണ് സൂചന.
പെട്ടിക്ക് പുറത്ത് ചൈനീസ് ഭാഷയായ മന്ദാറിനില്‍ ചില വാക്കുകളും എഴുതിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ദോക്ലാമില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ ഇന്ത്യയെ അവഹേളിക്കാന്‍ ചൈന ചെയ്ത പ്രവൃത്തിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha
























