Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പുകവലിച്ച് പുകവലിച്ച് ക്യാൻസർ വന്നു; വലിക്കാന്‍ പഠിപ്പിച്ചവന് ഒടുക്കം കിട്ടിയത്...

27 AUGUST 2017 11:26 AM IST
മലയാളി വാര്‍ത്ത

പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവച്ചു കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന 25കാരനാണ് പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവച്ചു കൊന്നത്. പുകവലിയെ തുടര്‍ന്ന് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതാണ് സുഹൃത്തിനു നേര്‍ക്ക് നിറയൊഴിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് മുസ്തകീം പറഞ്ഞു. മ്യാന്‍മര്‍ സ്വദേശിയായ ഇനായത്ത്(25) ആണു കൊല്ലപ്പെട്ടത്.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയിലെ പാചകക്കാരായിരുന്നു ഇരുവരും. മുസ്തകീമിന്റെ സഹോദരീ ഭര്‍ത്താവിന്റെ സ്ഥാപനമായിരുന്നു ഇത്. “മുസ്തകീമും ഇനായത്തും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ജോലിയില്‍ മികവ് പ്രകടിപ്പിച്ചിരുന്നതും നല്ല പെരുമാറ്റരീതിയും ഇനായത്തിന്റെതായിരുന്നു. അതുകൊണ്ടു തന്നെ ഉടമസ്ഥന് ഇനായത്ത് പ്രിയങ്കരനുമായിരുന്നു”. ഇതും ഇനായത്തിനോട് മുസ്തകീമിന് പക തോന്നാന്‍ കാരണമായെന്ന് ഡി സി പി ശിബേഷ് സിങ് പറഞ്ഞു.

ഇതിനിടെ മുസ്തകീം സിഗരറ്റ്‌ വലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടായിരുന്നു എന്നാണ് മുസ്തകീമിന്റെ മൊഴി. പിന്നീട് തൊണ്ടയിലെ അസ്വസ്ഥതയെ തുടര്‍ന്ന് മുസ്തകീം ഡോക്ടറെ കാണാന്‍ പോയിരുന്നത്രെ. അമിത പുകവലി കൊണ്ട് തൊണ്ടയ്ക്ക് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായും മുസ്തകീം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതിനിടെ മോശം പ്രകടനത്തെ തുടര്‍ന്ന് മുസ്തകീമിനെ ജോലിയില്‍നിന്നു പുറത്താക്കി. ജോലി നഷ്ടമായതും തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന ഡോക്ടറുടെ വാക്കുകളും മുസ്തകീമിനെ കടുത്ത നിരാശയിലാക്കി. ഇയാള്‍ സ്വദേശമായ ഉത്തര്‍പ്രദേശിലെ അമോര്‍ഹയിലേക്ക് മടങ്ങി. അവിടെ നിന്നാണ് ഇയാള്‍ തോക്കും വെടിയുണ്ടകളും വാങ്ങിയത്. നാടന്‍കൈത്തോക്ക് ഉപയോഗിച്ചാണ് മുസ്തകീം സുഹൃത്തിനെ വെടിവച്ചത്.

ഉത്തര്‍ പ്രദേശില്‍നിന്ന് തിരികെയെത്തിയ മുസ്തകീം ഇനായത്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് സ്ഥാപന ഉടമ കൂടിയായ സഹോദരീഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇനായത്തും മുസ്തകീമും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ മുസ്തകീം ഇനായത്തിനു നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു. നിറയൊഴിക്കുമ്പോള്‍ ലക്ഷ്യം തെറ്റാതിരിക്കാന്‍ പലവട്ടം പരിശീലനം നടത്തിയിരുന്നെന്നും ഇയാളുടെ മൊഴിയിലുള്ളതായി ഡി സി പി പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇനായത്തിനെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുസ്തകീമിനെ പോലീസ് പിടികൂടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends